Uncategorized

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ കോളേജിന് അവധി! പരിപാടിക്ക് വിലക്ക്: വിമർശനവുമായി പി എസ് സഞ്ജീവ്

പാലക്കാട്: മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിന് അവധി നൽകിയെന്ന് വിമർശനം. ഇവിടെ നടത്താനിരുന്ന എസ്എഫ്‌ഐ പരിപാടി തടഞ്ഞതായും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറയുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടി തടഞ്ഞതായാണ് സഞ്ജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി കോളേജിന് അവധി നല്‍കിയതായും സഞ്ജീവ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കുറയ്ക്കും, അനാവശ്യ സുരക്ഷാ ക്രമീകരണങ്ങള്‍ ഒഴിവാക്കും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ഗീര്‍വാണം മാത്രം പറഞ്ഞാല്‍ പോരാ. മുഖ്യമന്ത്രി പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും. ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുകയും എസ്എഫ്‌ഐയുടെ പരിപാടിയെ പേടിച്ച് അതിനെ റദ്ദ് ചെയ്യുകയും ചെയ്യുക. ഇതാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി’, സഞ്ജീവ് കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button