Uncategorized

പൊലീസിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കമെറിഞ്ഞ് ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം, 4 ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് പെരുവ‌യലിൽ പൊലീസിനെ ആക്രമിച്ച് ​ഗുണ്ടാസംഘം. പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ആണ് ആക്രമണം നടത്തിയത്. തോക്ക് ചൂണ്ടി, പന്നിപ്പടക്കം എറിഞ്ഞായിരുന്നു ആക്രമണം. പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. ആട് ഷെമീറും സംഘവുമാണ് ആക്രമണത്തിന് പിന്നിലുള്ളത്. പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കി. 4 പേരാണ് മാവൂരിൽ ഒളിവിൽ താമസിച്ചിരുന്നത്. ഇവരുടെ ഫ്ലാറ്റ് വളഞ്ഞ് പിടികൂടാനായിരുന്നു ശ്രമം. പൊലീസ് സംഘത്തിലെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button