റിയാദിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയി മാസങ്ങളോളം റിയാദ് ബത്ഹയിൽ അലഞ്ഞുതിരിഞ്ഞുനടന്ന് ഒടുവിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി യുവാവിെൻറ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂർ ഒല്ലൂർ പുത്തൂർ ആവണിശ്ശേരി പാലക്കൽ പരേതനായ തോമസിെൻറ മകൻ ടിൻസെൻറ (38) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
കഴിഞ്ഞ മാസം 22-ന് വൈകീട്ടാണ് ബത്ഹയിലെ ബഹുനില കെട്ടിടത്തിെൻറ വരാന്തയിൽ ഇയാളെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിെൻറ സജീവമായ ഇടപെടലിനെത്തുടർന്നാണ് നാട്ടിലേക്ക് അയച്ചത്.
ഈ വർഷം മെയ് 18-ന് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റിയെങ്കിലും, പൂർണമായി ഓർമശക്തി വീണ്ടെടുക്കുന്നതിന് മുൻപ് തന്നെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു




