Uncategorized

ഡ​ൽ​ഹി ദു​ര​ന്തം; മൂ​ന്ന് മ​ര​ണം, നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ സ​ത്യ​നി​കേ​ത​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ചു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും 20 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

75 കി​ട​ക്ക​ക​ളു​ള്ള പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സൗ​ക​ര്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന് 40 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ഡ​ൽ​ഹി പൊ​ലി​സ് അ​റി​യി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ബേ​സ്‌​മെ​ന്‍റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സൗ​ത്ത് കാ​മ്പ​സി​ന് സ​മീ​പ​മാ​ണ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പ​മാ​യ​തി​നാ​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പേ​ർ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

മ​ര​ണ​സം​ഖ്യ​യും പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണ​വും കൂ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​യിം​സി​ൽ കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ സ​ജീ​ക​രി​ക്കാ​നും അ​വ​ധി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. കെ​ട്ടി​ട ഉ​ട​മ​യാ​യ നോ​യി​ഡ സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button