Uncategorized
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയുമായി 66കാരൻ പിന്നിട്ടത് ഒമ്പത് മാസം; വൈദ്യശാസ്ത്രത്തിൽ ഇത് പുതുചരിത്രം

വാഷിങ്ടണ്‍: ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ശരീരത്തില്‍ ഘടിപ്പിച്ച ശേഷം ഡയാലിസിസ് പോലും ചെയ്യാതെ ഒമ്പത് മാസത്തോളം ജീവിച്ച് അറുപത്തിയാറുകാരന്‍. ടൈപ്പ് 2 പ്രമേഹത്തെ തുടര്‍ന്ന് അന്തിമഘട്ട വൃക്കസ്തംഭനം ബാധിച്ച ടിം ആന്‍ഡ്രൂസ് എന്ന അമേരിക്കക്കാരനാണ് ഈ അപൂര്‍വ്വ നേട്ടത്തിന്റെ ഉടമ. ലോകത്ത് ആദ്യമായാണ് പന്നിയുടെ വൃക്ക മനുഷ്യനില്‍ ഇത്രയും കാലയളവില്‍ തകരാറുകളില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒമ്പത് മാസത്തിന് ശേഷം മനുഷ്യന്റെ വൃക്ക ഇയാളില്‍ വിജയകരമായി മാറ്റിവെക്കുകയും ചെയ്തു. ദി ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് വൈദ്യശാസ്ത്രത്തിലെ ഈ നിര്‍ണായക മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്തത്.



