Uncategorized
‘നേതൃമാറ്റ ആവശ്യം വെട്ടി’; പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരായ വിമർശനങ്ങൾ ഒഴിവാക്കി സിപിഐഎം

തിരുവനന്തപുരം: നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്ന വിമർശനം റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി സിപിഐഎം സെക്രട്ടേറിയറ്റ്. പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരായ വിമർശനങ്ങളും റിപ്പോർട്ടിൽ നിന്നും ഒഴിവാക്കി. വ്യക്തിപരവും നയപരവുമായ വീഴ്ചകളേയും മയപ്പെടുത്തിയിട്ടുണ്ട്. സംഘടനയിൽ ആവശ്യമായ തിരുത്ത് വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി നിലപാട് അറിയിച്ചു.




