Uncategorized
സംസ്ഥാന സ്കൂൾ കായികമേള ഒക്ടോ. 24 മുതൽ 29 വരെ കോഴിക്കോട്ട്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000 ത്തിലേറെ വിദ്യാർഥികൾ ചടങ്ങിൽ മാറ്റുരക്കും .കഴിഞ്ഞ വർഷം തിരുവനന്തപുരമാണ് വേദിയായത്. 1825 പോയിൻ്റോടെ തിരുവനന്തപുരമാണ് സ്വർണക്കപ്പിൽ മുത്തമിട്ടത്. അത്ലറ്റിക്‌സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.




