പൊന്ന് പൊള്ളി; കുതിച്ചുയർന്ന് സ്വർണം

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 395 രൂപയുടെ വർധനയാണ് ഇന്നുണ്ടാത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,600 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 3,160 രൂപയുടെ വർധനയുണ്ട്. പവന്റെ വില 1,16,800 രൂപയായി ഉയർന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണത്തിന് വലിയ വർധനയുണ്ടായിരിക്കുന്നത്.
സ്പോട്ട് ഗോൾഡ് നിരക്കിൽ 3.6 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 4,487.91 ഡോളറായാണ് വില ഉയർന്നത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ 2.8 ശതമാനം ഉയർന്ന് 4,545.30 ഡോളറായി ഉയർന്നു. ഫെഡറൽ റിസർവിന്റെ വായ്‌പനയമാണ് വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.
സെപ്തംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ സാധ്യതയില്ലെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ അത് സ്വർണത്തിന് ഗുണകരമാവും. ഫെഡറൽ റിസർവ് യോഗത്തിൻ്റെ മിനുട്‌സ് വരും ദിവസങ്ങളിൽ പുറത്തുവരും.
മിനുട്‌സിൽ പലിശനിരക്ക് സംബന്ധിച്ച സൂചനകളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും സ്വർണവിലയെ സ്വാധീനിക്കും. ഇറാനിൽ യുദ്ധം വീണ്ടും ശക്തമായാൽ എണ്ണവില ഉയരുന്നതിലേക്കും പണപ്പെരുപ്പ വർധനക്കും അത് ഇടയാക്കിയേക്കും. അങ്ങനെയെങ്കിൽ സ്വർണവില ഇടിഞ്ഞേക്കും.




