Uncategorized

ബസ് ഇടിച്ച് യാത്രക്കാരി മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: ആലുവ ബൈപ്പാസില്‍ ബസിടിച്ച് യാത്രക്കാരി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ മാളിയേക്കല്‍ വീട്ടില്‍ രതീഷ്‌കുമാര്‍ (57) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 31ന് രാവിലെയാണ് ആലുവ-എടയാര്‍ റൂട്ടിലോടുന്ന ബസില്‍ നിന്നും ഇറങ്ങിയ യാത്രക്കാരിയെ അതേ ബസ് ഇടിച്ചത്.അപകടത്തില്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ സ്വദേശിനി ശാന്തകുമാരിയാണ് (67) മരിച്ചത്. ആലുവ ബൈപ്പാസിലായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ശാന്തകുമാരി. രാവിലെ 9.45ന് ആയിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button