Uncategorized

കേരള കുംഭമേളയ്ക്ക് പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന; കേന്ദ്രമന്ത്രിമാരും എത്തും

കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന. ജനുവരി 15ന് ആണ് തിരുനാവായയിൽ കുംഭമേള തുടങ്ങുന്നത്. 51 ദിവസങ്ങളിലാണ് ഇത്തവണ മഹാമാഘ ഉത്സവമായ കുംഭമേള നടക്കുന്നത്. ഉത്സവത്തിന്റെ തുടക്കത്തിലോ അവസാന സമയത്തോ പ്രധാനമന്ത്രി എത്തിയേക്കുമെന്നാണു സൂചനയുള്ളത്. പ്രധാനമന്ത്രിയെ സംഘാടകർ ഔദ്യോഗികമായി ക്ഷണിക്കും. തുടർന്നായിരിക്കും അദ്ദേഹത്തിന് എത്താൻ സാധിക്കുന്ന തീയതി പ്രഖ്യാപിക്കുക.കഴിഞ്ഞ കുംഭമേള നടക്കുന്ന സമയത്ത് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ കുംഭമേളയ്ക്ക് ആശംസ നേർന്നിരുന്നു. തിരുവനന്തപുരത്ത് പങ്കെടുത്ത പരിപാടിക്കിടെയും അദ്ദേഹം കുംഭമേളയെ പരാമർശിച്ച് പ്രസംഗിച്ചിരുന്നു. പ്രധാനമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉത്സവത്തിൽ പങ്കെടുക്കാൻ വിവിധ ദിവസങ്ങളിലായി തിരുനാവായയിലെത്തും. മാർച്ച് 6ന് ശിവരാത്രി ദിവസമാണ് കുംഭമേള സമാപിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button