Uncategorized

ഒല ഷോറൂമിനു മുന്നിൽ ഓല കത്തിച്ചു പ്രതിഷേധം; നെട്ടോട്ടമോടി പോലീസും ഫയർഫോഴ്സും

കോട്ടയം: ഒല സ്‌കൂട്ടര്‍ ഷോറൂമിനു മുന്നിൽ ഓല കത്തിച്ച് വാഹന ഉടമകളുടെ പ്രതിഷേധം. ഒല സ്‌കൂട്ടറുകള്‍ സര്‍വീസ് സെന്‍ററുകളില്‍നിന്നു കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തി നല്കാത്തതില്‍ പ്രതിഷേധിച്ചാണ് കോട്ടയം ജില്ലയിലെ ഒല ബയേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ മണിപ്പുഴയിലെ ഷോറൂമിനു മുന്നില്‍ തെങ്ങോല കത്തിച്ചു പ്രതിഷേധിച്ചത്.

ഓല കത്തിക്കുന്നുവെന്നു കേട്ടപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്‌കൂട്ടറുകളാണ് അഗ്നിക്കിരയാക്കുന്നതെന്നു തെറ്റിദ്ധരിച്ചു ഇതു കാണാനായി നാട്ടുകാരും അപകടസാധ്യത കണക്കിലെടുത്തു പോലീസ്, ഫയര്‍ഫോഴ്‌സ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, പീന്നിടാണ് ഒല സ്‌കൂട്ടറുകള്‍ അല്ല മറിച്ചു തെങ്ങോലയാണ് പ്രതിഷേധക്കാര്‍ കത്തിക്കുന്നതെന്നു മനസിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button