Uncategorized
കൊച്ചി മെട്രോ അങ്കമാലിയിലേക്കും; രണ്ടാം ഘട്ടം എന്നു പൂര്‍ത്തിയാകും?

കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിന്റെ മൂന്നാംഘട്ട പദ്ധതി രേഖ കെഎംആര്‍എല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ആലുവ മുതല്‍ അങ്കമാലി വരെയുള്ള 17.5 കിലോമീറ്റര്‍ വരെയുള്ള പാതയ്ക്കുള്ള വിശദ പദ്ധതിരേഖയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആലുവ, കരിയാട്, നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലി വരെയാണ് പാത. നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സര്‍വീസ് നടത്തി വരുന്നത്.




