Uncategorized

സ്വർണ വിലയിൽ നേരിയ വർധനവ്, വെള്ളി വില കുറഞ്ഞു; ഇന്നത്തെ നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,385 രൂപയും പവന് 1,15,080 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണം 14,370 രൂപയിലും പവന് 1,14,960 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button