രണ്ടുവയസ്സുകാരന് വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കോഴിക്കോട്: കാപ്പാട് രണ്ടുവയസ്സുകാരന് വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കാപ്പാട് കണ്ണംകടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന് മാസിനാണ് മരിച്ചത്. മഴയെ തുടര്‍ന്ന് റോഡില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിന്റെ മുന്നില്‍ രൂപപ്പെട്ട ചെറിയ വെള്ളക്കെട്ടില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. സംഭവ സമയത്ത് വീട്ടുകാരെല്ലാം വീടിന്റെ ഉള്ളില്‍ ആയിരുന്നു.
കുട്ടി വെള്ളത്തില്‍ വീണത് ആരും ശ്രദ്ധിച്ചിരുന്നില്ല. അല്പ സമയത്തിനു ശേഷമാണ് കുട്ടി വെള്ളത്തില്‍ വീണ്കിടക്കുന്നത് വീട്ടുകാര്‍ കണ്ടെത്തുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മരിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും.




