Uncategorized
ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

ഭുവനേശ്വർ: ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാൻസർ രോഗ ബാധിതനായിരുന്നു.ഒഡിഷ കേഡറിലെ മലയാളി ഉദ്യോഗസ്ഥനായിരുന്നു ഷെഫിൻ അഹമ്മദ്. ദീർഘകാലം കേരളത്തിലും ജോലി ചെയ്തിട്ടുണ്ട്. തിരുവന്തപുരം ജില്ലാ പൊലീസ് മേധാവി, എഐജി, ഡിഐജി അഡ്മിനിസ്ട്രേഷൻ എന്നീ ചുമതലകളും വഹിച്ചു. നിലവിൽ ഒഡിഷ പൊലീസിൽ ക്രൈംബ്രാഞ്ച് ഐജിയായി ജോലി ചെയ്യുകയായിരുന്നു.




