Uncategorized
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. പുഞ്ചവയൽ ഇലവുങ്കൽ വീട്ടിൽ അരുൺകുമാർ(46)ആണ് പിടിയിലായത്. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.അരുൺകുമാർ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഇയാൾ നിലവിൽ സസ്പെൻഷനിലാണ്. സഹപ്രവർത്തകയുടെ പരാതിയിലും മുണ്ടക്കയം പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്




