പേരാവൂരിൽ ‘ഡാർക്ക് അയൺ ജിം’ പ്രവർത്തനം ആരംഭിച്ചു

പേരാവൂർ: കേരളത്തിന്റെ ഫിറ്റ്‌നസ് ചരിത്രത്തിൽ ആദ്യമായി സമ്പൂർണ്ണ ഗോൾഡ് സീരിയസ് മെഷീനറികളോടെ സജ്ജീകരിച്ച ‘ഡാർക്ക് അയൺ ജിം’, തൊണ്ടിയിൽ ടൗൺ സ്ക്വയറിൽ പ്രവർത്തനം ആരംഭിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ജിം ഉദ്ഘാടനം ചെയ്തു. മിസ് കേരള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആരതി കൃഷ്ണ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശാ മാത്യു, റാണി ടോമി, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആന്റണി സെബാസ്റ്റ്യൻ, തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് എന്നിവർ സംസാരിച്ചു.
കൂടാതെ വ്യാപാരി വ്യവസായ ഏകോപന സമിതി തൊണ്ടിയിൽ യൂണിറ്റ് പ്രസിഡന്റ് ബേബി ആക്കൽ, യു.എം.സി. തൊണ്ടിയിൽ യൂണിറ്റ് പ്രസിഡണ്ട് വിനോയ് എടത്താഴെ, ഷഫീർ ചെക്കാത്ത്, കെ. അർഷാദ്, സിബി കണ്ണീട്ടുകണ്ടം, എം.സി. കുട്ടിയച്ചൻ, കെ.ജി. ബൈജു, റിജോ ജെയിംസ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


