Uncategorized

സ്വർണവിലയിൽ ആശ്വാസം; ഒറ്റയടിക്ക് കുറഞ്ഞത് 1240 രൂപ

സംസ്ഥാനത്ത് ഇന്നലെ കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് ആശ്വാസം. 1,06,960 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 1240 രൂപ കുറഞ്ഞ് 1,05,720 രൂപയായി. ഒരു ​ഗ്രാം സ്വർണത്തി​ന്റെ വില 13,215 രൂപയാണ്. ഇന്നലെ 13,370 രൂപയായിരുന്നു ഒരു ​ഗ്രാമിന്.

വിലയിൽ ആശ്വാസമുണ്ടെങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,21,959 രൂപയോളം വരും ഒരു പവൻ സ്വർണത്തി​ന്റെ വില. ജൂലൈ 23 ന് രേഖപ്പെടുത്തിയ 1,08,000 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ജൂലൈ ആദ്യം രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഈ വർഷം ജനുവരി 29-നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയും ആയിരുന്നു. ആഗോള വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർന്നതും, യു.എസ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും, അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണത്തിന്റെ വില കൂടാനും കുറയാനുമുള്ള കാരണം. സ്വർണവില ഒരു ലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുന്നത് ആഭരണ പ്രേമികളെയും നിക്ഷേപകരെയും ആശങ്കയിലാക്കാറുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ വിലയിൽ വ്യതിയാനങ്ങൾ തുടർന്നേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button