Uncategorized

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തു’; സിപിഎം നേതാവ് പി നിഖിലിനെതിരെ പരാതി

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തുവെന്ന് ആരോപിച്ചു മുൻ ഉടമ അധീഷ് ദാമോദരനാണ് പരാതി നൽകിയത്. ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനും ഓഹരി കൈക്കലാക്കിയതിനും പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രൊമോഷൻ 2022ൽ നിഖിലിന്റെ സോളോസ് കമ്പനി ഏറ്റെടുത്തിരുന്നു. പിന്നീട് നിഖിലിന്റെ ഭാര്യ ഈ സ്ഥാപനത്തിന്റെ ഓഹരി ഉടമയായി. തന്നെ ഡയറക്ടർ സ്ഥാനത്ത് നിന്ന് വ്യാജരേഖ ഉപയോഗിച്ച് പുറത്താക്കിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടും വ്യാജരേഖ നിർമ്മിച്ചതും പരിശോധിക്കണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button