Uncategorized
മലപ്പുറത്ത് പിഞ്ചുകുഞ്ഞുമായി എത്തി മദ്യപിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ നാലംഗ സംഘം പിടിയിൽ

മലപ്പുറം വളാഞ്ചേരിയിൽ പിഞ്ചുകുഞ്ഞുമായി ബാറിലെത്തി മദ്യപിക്കുകയും തുടർന്ന് റോഡിൽ അഭ്യാസപ്രകടനം നടത്തുകയും ചെയ്ത നാലംഗ സംഘം പൊലീസ് പിടിയിൽ. ഇതര സംസ്ഥാനക്കാരായ നാലു പേരാണ് പിഞ്ചുകുഞ്ഞുമായി ബാറിലെത്തിയത്. റോഡിൽ അഭ്യാസപ്രകടനം തുടങ്ങിയതോടെ നാട്ടുകാർ പൊലീസിനെ വിളിക്കുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് ഇവരുടേതല്ലെന്ന് വ്യക്തമായി. കുഞ്ഞിൻറെ മാതാപിതാക്കളെ വിളിച്ചുവരുത്തി കൈമാറി. സംഘത്തിലുള്ളവരുടെ സുഹൃത്തിൻറെ കുഞ്ഞാണെന്ന് പൊലീസ് പറഞ്ഞു. നാലുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.\




