Uncategorized

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കാലടി: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ചൊവ്വര മാടവന വീട്ടില്‍ തോമസിന്‍റെ മകന്‍ ഷാരോണ്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് അപകടം നടന്നത്.ഷാരോണിന്‍റെ ബൈക്ക് ശ്രീമൂലനഗരത്ത് എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ ഷാരോണിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറ്ററിംഗ് ജോലിക്കാരനായഷാരോണ്‍ അതുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു അപകടം നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ചൊവ്വര സെന്‍റ് ജോസഫ് പള്ളിയില്‍ സംസ്‌കരിക്കും. അമ്മ: സിനി. സഹോദരിമാര്‍: അയന, അന്ന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button