Uncategorized
പാലക്കാട് റെയില്‍വെ വിഭജനം: ‘കേരളത്തിൻ്റെ റെയില്‍വേ സ്വപ്നങ്ങളെ തകര്‍ക്കാനുള്ള ശ്രമം’: എം വിജിൻ

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ വിഭജനം കേരളത്തിന്റെ റെയില്‍വെ സ്വപ്നങ്ങളെ തകര്‍ക്കാനുള്ള ശ്രമമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്. കൂരിരുട്ടിൻ്റെ മറവില്‍ എടുത്ത തീരുമാനമാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നില്ലെന്നും എം വിജിന് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും വിജിന് ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലെ ബിജെപിയുടെ താല്‍പര്യത്തിനൊപ്പമാണോ വി ഡി സതീശന്റെ നിലപാട് എന്നും സംശയം ഉയരുന്നുണ്ടെന്നും വിജിന് അഭിപ്രായപ്പെട്ടു. എം പിമാര്‍ പാലക്കാടല്ല ഡല്‍ഹിയിലാണ് സമരം ചെയ്യേണ്ടതെന്നും റെയില്‍വേ ഡിവിഷന് പ്രതിഷേധത്തില്‍ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുമെന്നും എം വിജിന് അറിയിച്ചു.



