Uncategorized

കുവൈത്തിൽ വൻ ലഹരി വേട്ട; ഒരു മാസത്തിനിടെ 194 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: ലഹരിമരുന്നുകളുടെ ഉപയോ ഗത്തിനും കടത്തിനുമെതിരെ പരിശോധന ശക്തമാക്കി കുവൈത്ത്. സെപ്തംബറിൽ നടത്തിയ പരിശോധനകളിലായി ലഹരി കേസുകളിൽപ്പെട്ട വിവിധ രാജ്യക്കാരായ 194 പ്രവാസികളെ നാടുകടത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. സെപ്തംബറിൽ മാത്രം 205 പ്രതികൾ ഉൾപ്പെട്ട 160 ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്‌ത്. കൂടാതെ 16 പേർ ഉൾപ്പെട്ട 15 ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്.പരിശോധനയിൽ വലിയ അളവിൽ ലഹരിവസ്തുക്കളും ആയുധങ്ങളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. 7,25,000 ലിറിക്ക ഗുളികകൾ, 9 ഗ്രാം ലിറിക്ക പൗഡർ, 244.62 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 14.495 കിലോഗ്രാം ഹാഷിഷ്, 5.159 കിലോഗ്രാം ഹെറോയിൻ, 4.308 ഗ്രാം കഞ്ചാവ്, 305 ഗ്രാം കൊക്കെയ്ൻ, 6 ഗ്രാം കെമിക്കൽ ഡ്രഗ്‌സ്, 2 ബോട്ടിൽ മദ്യം എന്നിവയാണ് പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങൾ. ഇതിന് പുറമെ, ഒരു ഷോട്ട്ഗൺ, ഒരു കലാഷ്‌നിക്കോവ് റൈഫിൾ, 4 പിസ്റ്റളുകൾ, ഒരു എയർ റൈഫിൾ എന്നിവയും പിടിച്ചെടുത്തു. ലഹരി കടത്തുമായി ബന്ധപ്പെട്ട 141 കേസുകളിലായി 189 പേരെ അറസ്റ്റ് ചെയ്ത‌പ്പോൾ ലഹരിക്ക് അടിമപ്പെട്ടവരുമായി ബന്ധപ്പെട്ട 52 പരാതികളിലും അധികൃതർ നടപടിയെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button