Uncategorized
സാഹിത്യകാരൻ സി രാധാകൃഷ്ണനെ ആദരിച്ച് മാക്ട

മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട പ്രശസ്ത സാഹിത്യകാരനും ചലചിത്രകാരനുമായ സി രാധാകൃഷ്ണനെ ആദരിച്ചു. എറണാകുളത്ത് വ്യാഴാഴ്ച നടന്ന സമര്‍പ്പണ ചടങ്ങില്‍ സംവിധായകന്‍ ലാല്‍ ജോസ് സി രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയര്‍മാന്‍ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമര്‍പ്പിച്ച് ആദരിക്കുകയും ചെയ്തു.
മറവിയാണ് മനുഷ്യന്റെ ഏറ്റവും വലിയ ആയുധം. എന്നാല്‍ മാക്ട തന്നെയും തന്റെ സിനിമകളെയും ഓര്‍ത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് സി രാധാകൃഷ്ണന്‍ പറഞ്ഞു.
സംവിധായകന്‍ പദ്മകുമാര്‍, ശ്രീകുമാര്‍ അരൂക്കുറ്റി, ഉത്പല്‍ വി നായനാര്‍, സോണി സായി, എ എസ് ദിനേശ്, ജിസ്സന്‍ പോള്‍, അരുണ്‍ ചൂളക്കല്‍ തുടങ്ങിയ മാക്ട ഭാരവാഹികള്‍ക്കൊപ്പം സി വി ഹരീന്ദ്രന്‍, അഡ്വ സതീഷ് തുടങ്ങിയ നിരവധി കലാ സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.




