കേളകം ഓണസമൃദ്ധി കർഷകചന്തയ്ക്ക് തുടക്കമായി.

ഓണത്തോട് അനുബന്ധിച്ച് കേളകം പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓണസമൃദ്ധി 2026 കർഷകചന്തയ്ക്ക് തുടക്കമായി. കൃഷിഭവനിൽ നടന്ന ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് വിപണനമേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിതാ രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിഷരഹിതമായ നാടൻ പച്ചക്കറികൾ ആണ് ചന്തയിൽ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രദേശത്തെ കർഷകരിൽ നിന്നും മൊത്ത വിപണി വിലയേക്കാൾ 10% അധിക നിരക്ക് നൽകി സംഭരിച്ച പച്ചക്കറികളാണ്. പൊതു വിപണിയിലെ വിലയേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ്.ഇന്ന് ആരംഭിച്ച കർഷക ചന്ത ഈ മാസം 28 വരെ തുടരും ചടങ്ങിൽ വികസന സമിതി അംഗം കെ മോഹനൻ പഞ്ചായത്ത് അംഗങ്ങളായ ഷിജി സുരേന്ദ്രൻ, എസ് ടി രാജേന്ദ്രൻ,ബിനു എടാ ൻ, കെ കെ റെനീഷ്, കൃഷി ഓഫീസർ എം ജിഷ മോൾ കൃഷി അസിസ്റ്റന്റ് ലീല ഓ സി അഞ്ജന,ആത്മ, കാവ്യാ ബാബു വിനയ,ഡെൽന സിനി,എന്നിവർ പങ്കെടുത്തു.




