Uncategorized

വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഷിബിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ ബന്ധത്തിലായിരുന്നു. ഇതില്‍ നിന്നും പിന്മാറുന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് ഷിബിന്‍ വിളിച്ചത് പ്രകാരം പറവൂരില്‍ ബസ് ഇറങ്ങുകയായിരുന്നു. ബൈക്കിലാണ് ഷിബിന്‍ യുവതിയെ വീട്ടിലെത്തിച്ചത്. അവിടെയുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. ഷിബിന്‍ തന്നെയാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button