Uncategorized

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: റാഗിംഗ് വകുപ്പ് ചേര്‍ത്ത് റിപ്പോര്‍ട്ട്

കൊച്ചി: പെരുമ്പാവൂരില്‍ കീഴില്ലം സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതില്‍ റാഗിംഗ് വകുപ്പ് ചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സ്‌കൂള്‍ ആന്‍റി റാഗിംഗ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ജൂലൈ 30ന് ആയിരുന്നു വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.റാഗിംഗിന്‍റെ ഭാഗമായി വസ്ത്രം അഴിക്കാനും മറ്റും സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനോട് വിമുഖത കാട്ടിയ കുട്ടിയെ ഇരുപതോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസ് എടുത്തിരുന്നു.

നാല് പ്ലസ്ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 18 വയസായ ഒരു വിദ്യാര്‍ഥിക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button