കണിച്ചാർ ഇ.കെ. നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിച്ചു.

കണിച്ചാർ: കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി. സ്കൂളിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടന്ന പരിപാടി കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ ഉദ്ഘാടനം ചെയ്തു.
വായനശാലാ പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജനാർദ്ദനൻ പി.പി. സ്വാഗതം പറഞ്ഞു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. ബിജു മുഖ്യാതിഥിയായിരുന്നു. ബിജു പാലപ്പള്ളിൽ ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിബിൻ ജെയ്സൺ നിർവഹിച്ചു. വായനശാലാ സെക്രട്ടറി ബി.കെ. ശിവൻ, പ്രവർത്തകരായ സുരേന്ദ്രൻ എം.ആർ, രാമകൃഷ്ണൻ ഇ.ജി, ഗീത കെ.പി, ഷൈലജ ചന്ദ്രൻ, ഘനശ്യാം, ശാലിനി പി.എസ്, രജനി ശിവൻ, സജീവൻ എം.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലൈബ്രേറിയൻ സനില അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
മത്സര വിജയികൾ
എൽ.പി. വിഭാഗം
ഒന്നാം സമ്മാനം: ആൻലിയ അജേഷ് (ജി.യു.പി. എസ്. ചെട്ട്യാംപറമ്പ്)
രണ്ടാം സമ്മാനം: ശിവദേവ് പി.കെ. (മഞ്ഞളാംപുറം യു.പി. എസ്.)
മൂന്നാം സമ്മാനം: ആൽഡ്രിക് ജോസഫ് (ജി.യു.പി. എസ്. തലക്കാണി)
യു.പി. വിഭാഗം
ഒന്നാം സമ്മാനം: യാദവ് ടി. (സെന്റ് ജോൺസ് യു.പി. എസ്. തൊണ്ടിയിൽ)
രണ്ടാം സമ്മാനം: ക്രിസാന്റോ ജോയി (സെന്റ് ജോൺസ് യു.പി. എസ്. തൊണ്ടിയിൽ)
മൂന്നാം സമ്മാനം: അനുകീർത്തന (ജി.യു.പി. എസ്. ചെട്ട്യാംപറമ്പ്)
ഹൈസ്കൂൾ വിഭാഗം
ഒന്നാം സമ്മാനം: ക്രിസ്റ്റോ ജിമ്മി (സെന്റ് തോമസ് ഹൈസ്കൂൾ കേളകം)
രണ്ടാം സമ്മാനം: അശ്വതീർത്ഥ് പി.ആർ. (ഐ.ജെ.എം.എച്ച്.എസ്. കൊട്ടിയൂർ)
മൂന്നാം സമ്മാനം: അലന്റ് അഗസ്റ്റിൻ (ഐ.ജെ.എം.എച്ച്.എസ്. കൊട്ടിയൂർ




