Uncategorized

തിരിച്ചടിയും പുതിയ പരീക്ഷണങ്ങളും! ഡോണള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ കമ്പനിക്ക് 2,284 കോടി രൂപയുടെ നഷ്ടം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ ‘ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ്’ വന്‍ സാമ്പത്തിക നഷ്ടത്തില്‍. രണ്ടാം പാദ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ നഷ്ടം 238 ദശലക്ഷം ഡോളറായി (ഏകദേശം 2,284.8 കോടി രൂപ) ഉയര്‍ന്നു. കമ്പനിയുടെ കൈവശമുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വിലയിലുണ്ടായ കനത്ത ഇടിവാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം. ട്രൂത്ത് സോഷ്യലിന്റെ മാതൃ കമ്പനിയായ ട്രംപ് മീഡിയയ്ക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 20 ദശലക്ഷം ഡോളറിന്റെ (ഏകദേശം 192 കോടി രൂപ) നഷ്ടം മാത്രമാണുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button