Uncategorized

‘കാസർകോഡ് എംഡിഎംഎയുമായി പിടിയിലായവർ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം’; വി.കെ സനോജ്

കാസർകോഡ് എംഡിഎംഎയുമായി പിടിയിലായവർ മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. വി ഡി സതീശൻ സോഷ്യൽ മീഡിയ പേജിന്റെ കോർഡിനേറ്ററാണ് പ്രതി മുഹമ്മദ് ഹുസൈൻ. ഹുസൈന്റെ വീട്ടിൽ പ്രതിപക്ഷ നേതാവായിരിക്കെ വിഡി സതീശൻ വിരുന്നിന് പോയിട്ടുണ്ട്. അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊണ്ടുവരണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു.

ഹുസൈൻ അടക്കം മൂന്നു പേരെ ഞായറാഴ്ച എം ഡി എം എയുമായി പോലീസ് പിടികൂടിയിരുന്നു. എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുൾ സലാം, കെ എച്ച് മുഹമ്മദ്‌ ഹുസൈൻ, പി എ അബ്ബാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത്‌ പ്രസിഡന്റ്‌ ആണ് ഹുസൈൻ. പിടിയിലായവരെല്ലാം സജീവ കോൺഗ്രസ് പ്രവർത്തകരാണ്. കാലിക്കടവിൽ വെച്ച് 139.29 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. മുഹമ്മദ്‌ ഹുസൈൻ കോൺഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button