Uncategorized
വനിതാ ഡ്രൈവറെ നിയമിച്ചതിൽ ഹരിത കർമ്മസേനക്കാരുടെ പ്രതിഷേധം; സമരത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: ഹരിത കർമ്മസേനയുടെ സമരത്തിനിടെ കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാതയ്ക്ക് ദേഹാസ്വാസ്ഥ്യം. ഹരിത കർമ്മസേനാംഗങ്ങൾ പ്രസിഡന്റിനെ വഴിയിൽ തടഞ്ഞതായാണ് ആരോപണം. പഞ്ചായത്ത് പ്രസിഡന്റിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിത കര്‍മ്മസേനയില്‍ ഡ്രൈവറായി വനിതയെ നിയമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി ഹരിതകര്‍മസേനക്കാര്‍ കുത്തിയിരിപ്പ് സമരത്തിലാണ്. വേണ്ടത്ര പരിചയമില്ലാത്തവരെയാണ് ഡ്രൈവറായി നിയമിച്ചതെന്നാണ് ഹരിത കർമ്മസേനക്കാരുടെ പരാതി. തിങ്കളാഴ്ച ഇവരുടെ സമരത്തിന് ജനാധിപത്യ മഹിളാ അസോസിയേഷനും ഐക്യദാർഢ്യവുമായി എത്തിയിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.




