Uncategorized
കണ്ണൂരിൽ വീണ്ടും മോഷണം; കണ്ണാടിപ്പറമ്പിൽ നാല് കടകൾ കുത്തിത്തുറന്ന 17കാരൻ പിടിയിൽ

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ നാല് കടകളുടെ ചുവർ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് ചാടിപ്പോയ ശേഷമാണ് ഈ കൗമാരക്കാരൻ മോഷണം നടത്തിയത്.
കടകളുടെ ചുമർ കുത്തിത്തുറന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നതായാണ് വിവരം. സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാളെ പോലീസിന് കൈമാറി.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




