Uncategorized

കോഴിക്കോട് ബസിൽ നിന്ന് ഇറങ്ങുമ്പോൾ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ബസില്‍ നിന്ന് വീണ വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കോട്ട് വയല്‍ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. അതെ ബസിന്റെ പിന്‍ ടയര്‍ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ആയിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ വയോധികയ്ക്ക് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button