മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെട്ട കേസ്; പിടിയിലായ അബ്ദുൾ സലാമിന് ഗുണ്ടാ ബന്ധവും

കൊച്ചി: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോര്‍ഡിനേറ്ററായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ പ്രതിയായ അബ്ദുള്‍ സലാമിന് ഗുണ്ടാ ബന്ധവും. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ ഗ്യാങ്ങിലുണ്ടായിരുന്നയാളാണ് അബ്ദുള്‍ സലാം.
സലാമിൻ്റെ ഗുണ്ടാ ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
മറ്റൊരു പ്രതിയായ സൈനുൽ ആബിദ് നിരവധി സൈബർ കേസുകളിൽ പ്രതിയാണ്. തട്ടിപ്പ് സംഘത്തിന് മ്യൂൾ അക്കൗണ്ടുകൾ തരപ്പെടുത്തി നൽകുന്നത് ആബിദാണ്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങൾക്ക് പുറമേ ആന്ധ്രയിലും ഇയാൾക്കെതിരെ സൈബർ തട്ടിപ്പ് കേസുകളുണ്ട്.
പ്രതികൾ ലഹരി ഇടപാട് നടത്തിയ വിവിധ ജില്ലകളിലുള്ള ഇടനിലക്കാരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോര്‍ഡിനേറ്റര്‍ ആയിരുന്ന മുഹമ്മദ് ഹുസൈന്‍ പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ് എന്നിവരെ പിടികൂടുകയായിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്




