Uncategorized
കനത്ത മഴയിൽ വീട്ടുപറമ്പിലെ കിണർ പൂർണ്ണമായും ഇടിഞ്ഞുതാഴ്ന്നു.

തൊണ്ടിയിൽ കല്ലടിയിലെ കോട്ടുപറമ്പിൽ രാജുവിന്റെ 12 കോലോളം താഴ്ചയുള്ള കിണറാണ് താഴ്ന്നുപോയത്. ചെങ്കല്ല് ഉപയോഗിച്ച് കെട്ടി ആൾമറയും കമ്പിവേലിയും പിടിപ്പിച്ചിരുന്നു. കിണറിൽ സ്ഥാപിച്ച മോട്ടോർ നശിച്ചു. 10 വർഷം മുമ്പ് നിർമ്മിച്ച കിണറാണ് ഇടിഞ്ഞുതാഴ്ന്ന് ഉപയോഗശൂന്യമായത്.



