Uncategorized

സ്ത്രീസുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ സർക്കാർ ക്ഷേമ പെൻഷനും ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ഡോ. ടി.എം. തോമസ് ഐസക്ക്

യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ. ടി.എം. തോമസ് ഐസക്ക്. സ്ത്രീസുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ പോലെ ക്ഷേമ പെൻഷനും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്ത് ആകെ പെൻഷൻ ഗുണഭോക്താക്കൾ 61 ലക്ഷമാണ്. ഇവരിൽ 23 ലക്ഷം ഗുണഭോക്താക്കൾ പറയുന്നത് പെൻഷൻ വീട്ടിൽ എത്തിക്കണം എന്നാണ്. എന്നിട്ടും ബാങ്ക് ഇടപാട് വഴി പെൻഷൻ നൽകാനാണ് സർക്കാർ തീരുമാനിക്കുന്നത്. പെൻഷൻ സംവിധാനത്തെ തന്നെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വയോധികരായവർ, പ്രായാധിക്യമുള്ളവരെല്ലാം ഇനി അകൗണ്ടുകൾ തുടങ്ങാൻ ബാങ്കിൽ പോകണം. പെൻഷൻ വാങ്ങാനും ഇവർ എല്ലാം മാസവും ബാങ്കിൽ എത്തണം. 23 ലക്ഷം പേർ ബാങ്കിൽ കയറിയാൽ എന്താകും അവസ്ഥയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. പെൻഷൻ വീട്ടിൽ എത്തിക്കുന്ന സഹകരണ സംഘങ്ങൾ കേരളത്തിൻ്റെ കരുത്തെന്നും ടി.എം. തോമസ് ഐസക്ക് കൂട്ടിചേർത്തു.

61 ലക്ഷം ഗുണഭോക്താക്കളിൽ കേന്ദ്ര സഹായം ലഭിക്കുന്നത് വെറും 8 ലക്ഷം പേർക്ക് മാത്രമാണ്. അതും ഒരാൾക്ക് 200 മുതൽ 300 രൂപ വരെ. 80 വയസിന് മുകളിലുള്ളവർ ആണെങ്കിൽ 500 രൂപയുമാണ്. പെൻഷന് സംസ്ഥാന സർക്കാർ 900 കോടി നൽകുമ്പോൾ കേന്ദ്ര വിഹിതം വെറും 30 കോടി മാത്രമാണ്. ഇവർക്ക് ബാങ്ക് ഇടപാട് വഴി പെൻഷൻ നൽകാനാണ് ഉത്തരവെന്ന് അദ്ദേഹം വ്യക്തമാക്കി.

വീടുകളിൽ പെൻഷൻ എത്തിച്ച് നൽകുന്നതിൽ തടസ്സമില്ല. 2023 മുതൽ അങ്ങനെയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഇല്ലാത്ത കാര്യങ്ങൾ പറയുകയാണ് കാര്യങ്ങൾ പറഞ്ഞാണ് യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയം. ഇങ്ങനെ ചെയ്യുമ്പോൾ ക്രമക്കേട് നടക്കുന്നു എന്നാണ് അവർ പറയുന്നത്. ക്രമക്കേട് നടന്നെങ്കിൽ എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ക്രമക്കേട് നടന്ന 272 ബാങ്കുകളിൽ 202 ഉം യുഡിഎഫ് ബാങ്കുകളാണെന്നും തോമസ് ഐസക്ക് കൂട്ടിചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button