Uncategorized

സൗദി അറേബ്യയിൽ ഹൃദയഘാതം മൂലം പ്രവാസി മലയാളി മരിച്ചു

റിയാദ്: മലയാളി സൗദിയിൽ ഹൃദയഘാതം മൂലം നിര്യാതനായി. റിയാദിൽ നിന്ന് 225 കിലോമീറ്റർ അകലെ സൗദി കിഴക്കൻ പ്രവിശ്യയിൽപ്പെട്ട മഹത്ത ഷോബ എന്ന സ്ഥലത്ത് ഹോട്ടൽ ജീവനക്കാരനായിരുന്ന കൊല്ലം നിലമേൽ വാഴോട് സ്വദേശി നിഷാദ് മൻസിലിൽ അബ്ദുൽ ഫൈസി (49) ആണ് മരിച്ചത്. മൃതദേഹം അൽ അഹ്സ സ്വലാഹിയ മഖ്ബറയിൽ ഖബറടക്കി.

പിതാവ്: ഇബ്രാഹിംകുഞ്ഞ്. മാതാവ്: ലത്തീഫാ ബീബി. ഭാര്യ: സലീന ബീബി. മക്കൾ: നൗഫിയ, ഫൗസിയ. സഹോദരങ്ങളായ റിയാസ്, നിസാം, നിഷാദ് എന്നിവർ സൗദിയിൽ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. മരണാനന്തര നടപടികൾ വേഗത്തിലാക്കാൻ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ, ചടയമംഗലം എം.എൽ.എ എം.എം. നസീർ, നിലമേൽ പഞ്ചായത്ത് പ്രസിഡൻറ് റാഫി എന്നിവർ സൗദിയിൽ ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകുകയും ചെയ്തതായി ഖബറടക്കത്തിന് ആവശ്യമായ നിയമനടപടികൾക്ക് നേതൃത്വം നൽകിയ നാസർ കല്ലറ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button