Uncategorized
യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു, പണം നൽകിയാൽ മോചിപ്പിക്കുമെന്ന് ഭീഷണി; സംഭവം കോഴിക്കോട്

യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് ആണ് യുവാവിനെ തട്ടി കൊണ്ട് വന്നത്. കോഴിക്കോട് സ്വദേശി അമീർ സുഹൈലാണ് യുവാവ്. ഇയാളുടെ നഗ്ന ഫോട്ടോ അമ്മയ്ക്ക് അയച്ചു നൽകി, 8 ലക്ഷം നൽകിയാൽ മോചിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. യുവാവിനെ ബന്ദിയാക്കിയത് രണ്ടാഴ്ചയോളമാണ്. ഇന്നലെയാണ് യുവാവ് രക്ഷപ്പെട്ടത്. സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ ഏഴ് പേർക്കെതിരെ കോഴിക്കോട് ചേവായൂർ പൊലീസിൽ പരാതി നൽകി.




