Uncategorized
കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫക്കായി തിരച്ചിൽ തുടരുന്നു

പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പേരാവൂർ കൊട്ടംചുരത്തെ വി.പി.ഹനീഫയെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റുകൾ, സ്കൂബ ടീം, പേരാവൂർ പോലീസ്, മോണിംങ്ങ് ഫൈറ്റേഴ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.സജീവ് ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ ശ്രീധരൻ, പഞ്ചായത്ത് പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ, ഇരിട്ടി തഹസിൽദാർ എൻ.സീമ, ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, വെള്ളർവള്ളി വില്ലേജ് ഓഫീസർ എം.രാജീവൻ എന്നിവർ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്കി.




