കിതച്ച് സ്വര്‍ണം; ഇന്ന് പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് ഗ്രാമിന് 13,220 രൂപയും പവന് 1,05,760 രൂപയും ആയി. 18 കാരറ്റ് സ്വര്‍ണത്തിനാകട്ടെ ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10,860 രൂപയും പവന് 86,880 ആയി.
രാജ്യാന്തര സ്വര്‍ണ വില കുറഞ്ഞ സാഹചര്യത്തിലാണ് കേരളത്തിലും ഈ വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍, കേരളത്തില്‍ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും മാറ്റം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഒരു ലക്ഷത്തി അയ്യായിരം രൂപയില്‍ തന്നെ നില്‍ക്കുകയാണ് സ്വര്‍ണവില. ഇതിനിടെ 27ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ഒരു ലക്ഷത്തി ആറായിരം കടക്കുകയും ചെയ്തിരുന്നു. എന്നാല്‍ 28ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുകയും വീണ്ടും ഒരു ലക്ഷത്തി അയ്യായിരം രൂപയില്‍ എത്തിനില്‍കുകയും ചെയ്തു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത് എന്നാണ് സൂചന. ആഗോളതലത്തില്‍ യു.എസ് ഡോളര്‍ ശക്തി പ്രാപിച്ചതും പ്രമുഖ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകളില്‍ പെട്ടെന്ന് ഇളവുകള്‍ വരുത്തിയേക്കില്ലെന്ന സൂചനകളും സ്വര്‍ണ്ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഒഴുക്ക് കുറച്ചു.




