Uncategorized

ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ കച്ചവടം; യുവതിയും യുവാവും പിടിയില്‍

കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തി വന്ന യുവതിയും യുവാവും എക്‌സൈസിന്‍റെ പിടിയില്‍. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 90 ഗ്രാം എന്‍ഡിഎംഎ കണ്ടെടുത്തു.

സ്ഥിരമായി ഹോട്ടലില്‍ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്ന ആളുകളാണ് ഇരുവരും. ഇവര്‍ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മുഹമ്മദ് ഷാഫി എംഡിഎംഎ എത്തിക്കാനായി ബെംഗളൂരുവിലേക്ക് പോയപ്പോഴാണ് എക്‌സൈസ് എത്തി മുറി പരിശോധിച്ചത്.

ഹോട്ടലില്‍ മുറിയെടുത്ത് ഇടനിലക്കാര്‍ വഴിയായിരുന്നു ലഹരിക്കച്ചവടം. കൂട്ടാളിയായ സരിതയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും എംഡിഎംഎ പിടികൂടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button