Uncategorized

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ഖേദം പ്രകടിപ്പിച്ച് മെറ്റ, സാങ്കേതിക പ്രശ്‌നം എന്ന് വിശദീകരണം

ന്യൂഡല്‍ഹി: മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി മെറ്റ. സാങ്കേതിക പ്രശ്‌നം ആയിരുന്നുവെന്നാണ് മെറ്റ വിശദീകരണം നല്‍കിയിരിക്കുന്നത്. വീഡിയോ ഇതിനോടകം വീണ്ടും പബ്ലിക് ആക്കിയിട്ടുണ്ടെന്നും മെറ്റ അറിയിച്ചു. യുവാക്കളെ അഭിസംബോധന ചെയ്ത് മോദി ആദ്യം ഇറക്കിയ വീഡിയോ ആണ് മെറ്റ ഹൃസ്വനേരത്തേക്ക് നീക്കം ചെയ്തിരുന്നത്. എന്നാല്‍ ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണോ മെറ്റ ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് കടന്നതെന്നാണ് ബിജെപിയിലെ സംശയം. അതിന്റെ അടിസ്ഥാനത്തില്‍ മെറ്റ പ്രതിനിധികളെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് വരുത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത വീഡിയോ നീക്കം ചെയ്യപ്പെട്ടത് എന്ത് സാങ്കേതിക പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് കേന്ദ്രം മെറ്റയോട് ചോദിക്കുക. വാട്‌സാപ് യൂസര്‍നെയിം വിഷയത്തില്‍ അടക്കം കേന്ദ്രവും മെറ്റയും രണ്ട് തട്ടില്‍ നില്‍ക്കുമ്പോാണ് ഇത്തരത്തില്‍ ഒരു വിവാദം കൂടി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിലും നേരത്തെ മെറ്റയുടെ മേല്‍ പരാതി ഉയര്‍ന്നിരുന്നു.

സിജെപി അടക്കം സമൂഹ മാധ്യമങ്ങലിലുടെ വലിയ പ്രചരണം നടത്തുകയും അത് ബിജെപിക്ക് വലിയ തിരിച്ചടി ആകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രിമാരോടും നേതാക്കളോടും ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാന്‍ മോദി തന്നെ നിര്‍ദേശിച്ചിരുന്നു. സമരത്തിനിടയില്‍ നരേന്ദ്ര മോദി മൂന്ന് ഇന്‍സ്റ്റഗ്രാം വീഡിയോകളാണ് ഇറക്കിയിരുന്നത്. ഇതില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ കുറിച്ചുള്ള ആദ്യ വീഡിയോയായിരുന്നു ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇ20 പെട്രോളിനെതിരെയും പ്രതിഷേധങ്ങളും സമൂഹമാധ്യമ ക്യാമ്പയിനുകളും ആരംഭിച്ചിരിക്കുന്ന സാഹര്യത്തില്‍ ഇന്‍സ്റ്റഗ്രാമിലടക്കം കൂടുതല്‍ സജീവമാകാനായിരിക്കും പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും തീരുമാനം.

അതിനിടെ മോദിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 105മില്യണ്‍ കടന്നു. ഒരാഴ്ചക്കിടെ മോദിയുടെ ഫോളോവേഴ്‌സില്‍ 4 മില്യണ്‍ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഏറ്റവും അധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ലോക നോതാവായി മോദി മാറി. പ്രതിഷേധങ്ങള്‍ കടുത്ത സാഹചര്യത്തിലും മോദിക്ക് ജനപ്രീതി വര്‍ധിച്ചിരിക്കുന്നു എന്നാണ് ഫോളോവേഴ്‌സിന്റെ വര്‍ധനവിനെ ചൂണ്ടിക്കാട്ടി ബിജെപി അവകാശപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button