Uncategorized
മാതൃകയായി പേരാവൂർ: ഷീബയുടെ ചികിത്സയ്ക്കായി സ്വരൂപിച്ച തുക പഞ്ചായത്ത് പ്രസിഡന്റ് കൈമാറി

പേരാവൂർ :ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പേരാവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും ആശാവർക്കറുമായ ഷീബ മണപ്പാട്ടിയുടെ ചികിത്സാർത്ഥം സുമനസ്സുകളുടെ സഹകരണത്തോടെ സ്വരൂപിച്ച ധനസഹായമാണ് കുടുംബത്തിന് കൈമാറിയത്. പുതുശ്ശേരിയിൽ വെച്ച് നടന്ന ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ പഞ്ചായത്ത് അംഗം കെ കെ അംബുജാക്ഷന് തുകയടങ്ങുന്ന ചെക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രജീഷ്, ബി ഷിജു, പി വി വിജയൻ, ദാമോദരൻ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. സുമനസ്സുകളുടെ സഹകരണത്തോടെ 7,83,560 രൂപയാണ് ചികിത്സക്കായി സ്വരൂപിച്ചത്.



