മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലീൻ കൊട്ടിയൂർ ഗ്രീൻ കൊട്ടിയൂർ എന്ന പേരിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.

കൊട്ടിയൂർ :മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലീൻ കൊട്ടിയൂർ ഗ്രീൻ കൊട്ടിയൂർ എന്ന പേരിൽ മെഗാ ശുചീകരണപ്രവർത്തനം സംഘടിപ്പിച്ചു. നീണ്ടുനോക്കിയിൽ നടന്ന ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി റെജി പി മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോണി ആമക്കാട്ട് ജിൻസി തോമസ്, വാർഡ് മെമ്പർ റൈസൻ കെ ജെയിംസ്, കൊട്ടിയൂർ സെൻ.സെബാസ്റ്റ്യൻ ചർച്ച് അസിസ്റ്റന്റ് വികാരി ഫാദർ. ഷിന്റോ കെ റോയ് ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ടോജോ പ്ലാക്കൂട്ടം എന്നിവർ നേതൃത്വം നൽകി. ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്, എസ് പി സി, പതിനൊന്നാം വാർഡിലെ ആശാവർക്കർമാർ, സാനിറ്റേഷൻ കമ്മിറ്റി കെ സി വൈ എം അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് മെഗാ ശുചീകരണ പ്രവർത്തനം നടത്തിയത്. എന്നാൽ ശുചീകരണ പ്രവർത്തനം സംബന്ധിച്ച് വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ശുചീകരണത്തിൽ പങ്കെടുത്തില്ല.




