പയ്യന്നൂർ ഹൈവേ കവർച്ച; സ്വർണം പൊട്ടിക്കൽ സംഘ ത്തിലെ ഒരാൾക്കൂടി പിടിയിൽ

പയ്യന്നൂർ: സ്വർണവ്യാപാരിയും കുടുംബ വും സഞ്ചരിച്ച കാർ തട്ടിയെടുത്ത് പണ വും സ്വർണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ ആരംഭൻ ഹൗസിൽ ജിജി ലിനെയാണ് (കുട്ടു,38) കണ്ണൂർ റൂറൽ എ സ്പിയുടെ പ്രത്യേക സംഘം പിടികൂടിയ ത്. മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിട യിലാണ് ഇയാൾ പിടിയിലായത്.അറസ്റ്റിലായ ജിജിൽ മാനന്തവാടി, കോഴി ക്കോട് എന്നിവിടങ്ങളിലെ സ്വർണം പൊ ട്ടിക്കൽ കേസുകളിലെയും പ്രതിയാണെ ന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോട തിയിൽ ഹാജരാക്കും. കഴിഞ്ഞമാസം ര ണ്ടിന് പുലർച്ചെ അഞ്ചിന് ദേശീയപാതയി ൽ എടാട്ടായിരുന്നു കേസിനാസ്‌പദമായ സംഭവം.
തലശേരിയിലേക്ക് വരുന്നതിനിടയിലാണ് മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാ രി കുമാർ ജലന്തർ നിഗവും ഭാര്യയും ര ണ്ടു കുട്ടികളും ഡ്രൈവറുമാരടങ്ങിയ സംഘം സഞ്ചരിച്ച കാർ അക്രമിസംഘം തട്ടിയെടുത്തു കവർച്ച നടത്തിയത്. കാറി ലുണ്ടായിരുന്ന മുപ്പത് പവനോളം സ്വർണ വും ഒന്നരക്കോടി രൂപയും ഇവർ കൈ ക്കലാക്കിയിരുന്നു.പിന്നീട് ഈ കാർ പിലാത്തറ കോ-ഓപ്പറേ റ്റീവ് കോളജിന് സമീപത്തെ ജനവാസര ഹിതമായ പ്രദേശത്ത് തകർത്ത നിലയി ൽ കണ്ടെത്തുകയായിരുന്നു. കേസിൽ മാലൂർ കുണ്ടേരിപ്പൊയിയിലെ അശ്വന്ത് (26), പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടി ക സ്വദേശി സനു സന്തോഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരു ന്നു. ജിജിൽ കൂടി പിടിയിലായതോടെ കേ സിൽ അറസ്റ്റിലായവരുടെ എണ്ണംമൂന്നായി ഉയർന്നു.
കവർച്ചയ്ക്ക് ഉപയോഗിച്ച രണ്ട് ഇന്നോവ ഉൾപ്പെടെ മൂന്ന് വാഹനങ്ങളും അന്വേഷ ണ സംഘം നേരത്തെ കസ്റ്റഡിയിൽ എടു ത്തിരുന്നു. ഒളിവിലുള്ള മറ്റു പ്രതികൾ ക്കായുള്ള അന്വേഷണം ഊർജിതമാക്കി യതായി പോലീസ് അറിയിച്ചു.




