Uncategorized
കാസർഗോഡ് കേന്ദ്രത്തിനെതിരെ എസ്എഫ്ഐ നടത്തിയ വിദ്യാഭ്യാസ ബന്ദിനിടെ എംഎസ്എഫ് അതിക്രമം

നീറ്റ് പരീക്ഷ അട്ടിമറിയിൽ കേന്ദ്ര സർക്കാർ നിലപാടിനെതിരായ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായുള്ള മാർച്ച് തടഞ്ഞ് എംഎസ്എഫ്. കാസർഗോഡ് തൃക്കരിപ്പൂർ വിഎച്ച്എസ്എസിലാണ് സംഭവം. വിദ്യാർഥി മുന്നേറ്റത്തെ ഒറ്റുകൊടുക്കാനാണ് എംഎസ്എഫ് ശ്രമമെന്ന് എസ്എഫ്ഐ.
നീറ്റ്- സിബിഎസ്ഇ പരീക്ഷ അട്ടിമറിയിൽ കേന്ദ്ര സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിലും, രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിനെതിരായ പോലീസ് അതിക്രമത്തിനുമെതിരെ പ്രഖ്യാപിച്ച എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദിനിടെയായിരുന്നു എംഎസ്എഫ് അതിക്രമം. തൃക്കരിപ്പൂർ വൊക്കെഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായുള്ള എസ്എഫ്ഐ പ്രകടനം തടഞ്ഞത് സംഘർഷത്തിനിടയാക്കി.




