Uncategorized
28 ഇന്ത്യക്കാരുണ്ടായിരുന്ന കപ്പൽ ആക്രമിച്ചു; എല്ലാവരും സുരക്ഷിതർ, ഇന്നലെ ഹോർമുസ് കടന്നത് ഒരേയൊരു കപ്പൽ

ടെഹ്റാൻ/ വാഷിങ്ടൻ ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും 6000 നാവികർ ഒറ്റപ്പെട്ടു കിടക്കുകയാണെന്നു യുഎൻ അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഈ നാവികരെ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് യുഎൻ അവകാശ സമിതിയുടെ അധ്യക്ഷൻ വോക്കർ ടുർക്ക് ആവശ്യപ്പെട്ടു. ഇവർക്ക് മരുന്ന് ഉൾപ്പെടെ അവശ്യവസ്തുക്കൾ കപ്പലിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു കപ്പൽ മാത്രമാണു ഹോർ മുസ് കടന്നത്. 20 ലക്ഷം ബാരൽ ഇറാഖി ബസ് അസംസ്‌കൃത എണ്ണയുമായി ചൈനയുടെ റിസാവോ തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ന്യൂജയന്റ് കപ്പലാണ് കടലിടുക്ക് കടന്നത്.അതേസമയം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചൊവ്വാഴ്ച വാഷിങ്ടണിലെത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണും.




