Uncategorized

മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണം, ജനറിക് പേരുകൾ നിർബന്ധമാക്കി; മരുന്ന് ക്ഷാമ വിമർശനങ്ങൾക്കിടെ ആരോഗ്യവകുപ്പ് സർക്കുലർ

തിരുവനന്തപുരം: മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. മരുന്ന് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ നിർബന്ധമായി എഴുതണമെന്നും നിര്‍ദേശമുണ്ട്. ലാബ് പരിശോധനകള്‍ക്കുള്ള റീഏജന്‍റുകളുടെ ലഭ്യത ഉറപ്പാക്കണം. റീഏജന്‍റുകളുടെ സ്റ്റോക്ക് , ക്ഷാമം ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കണം. റീഏജന്റുകള്‍ ഇല്ലെങ്കില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കം സർക്കുലർ നൽകിയിട്ടുണ്ട്. മരുന്ന് ക്ഷാമം ഉൾപ്പെടെയുള്ള വിമർശനങ്ങൾക്കിടെയുള്ള നടപടി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാനെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button