Uncategorized

മുനമ്പം മിനി ഫിഷിങ് ഹാര്‍ബറില്‍ അമോണിയം ചോര്‍ച്ച; പ്രദേശവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: മുനമ്പം മിനി ഫിഷിങ് ഹാര്‍ബറില്‍ അമോണിയം ചോര്‍ച്ച. പ്രദേശവാസികളായ 12ഓളം പേരെ മുനമ്പം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാവിയോ എന്ന ഐസ് പ്ലാന്റിലാണ് അമോണിയം ചോര്‍ച്ചയുണ്ടായത്. ഏകദേശം 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്തുണ്ടായിരുന്നവരെയും സമീപത്തെ വീടുകളിലുണ്ടായിരുന്നവരെയും മാറ്റി. പ്ലാന്റില്‍ അഞ്ച് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.ഭിത്തിയുടെ സ്ലാബ് അമോണിയ പൈപ്പിലേക്ക് തകർന്ന് വീണ് പൈപ്പ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമായത്. സംഭവത്തെ തുടർന്ന് ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button