Uncategorized
യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ കഞ്ചാവ് വിതരണം; കോഴിക്കോട് പൊലീസ് പരിശോധനയ്ക്കിടെ യുവാവ് പിടിയിൽ

കോഴിക്കോട് കാരപറമ്പ് പൊലീസ് പരിശോധനയിൽ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നടക്കാവ് സ്വദേശി മുഹമ്മദ് അജ്മലിനെയാണ് സിറ്റി നാർക്കോട്ടിക് സെല്ലും പൊലീസും ചേർന്ന് പിടികൂടിയത്.
നഗരത്തിലെ മൊത്ത വിതരണക്കാരിൽ നിന്നും വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് 50 ഗ്രാം 100 ഗ്രാം അളവുകളിൽ ചെറിയ പോളിത്തീൻ കവറുകളിൽ ആക്കി യുവാക്കൾക്കും വിദ്യാർഥികൾക്കും ആവശ്യാനുസരണം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി.




